 
കോഴഞ്ചേരി: സെന്റ് തോമസ് കോളേജിൽ റൂസ ധനസഹായത്തോടെ നിർമ്മിച്ച അക്കാദമിക് ബ്ലോക്കിന്റെയും പുനരുദ്ധരിച്ച ഓഡിറ്റോറിയം വനിതകൾക്കുള്ള വിശ്രമമുറി എന്നിവയുടെയും ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു ഓൺലൈനായി നിർവഹിച്ചു. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി.പ്രിൻസിപ്പൽ ഡോ.ജോർജ്. കെ. അലക്‌സ് ആമുഖഭാഷണം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാറ തോമസ്, പ്രൊഫ.ഐസക് ഏബ്രഹാം,ഡോ.ടോം തോമസ്, വിക്ടർ ടി.തോമസ്, ഡോ.ലിബൂസ് ജേക്കബ് ഏബ്രഹാം, ലിജോ ജോർജ് വർഗീസ് നീതു മറിയം അജിത് എന്നിവർ പ്രസംഗിച്ചു.