
പന്തളം : നഗരസഭയിലെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃസംഗമം വികസനകാര്യ ചെയർപേഴ്‌സൺ ബെന്നി പി.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി ചെയർപേഴ്‌സൺ രമ്യ.യു ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീന.കെ , നഗരസഭാ സെക്രട്ടറി അനിത.ഇ.ബി, പ്രൊജക്ട് ഓഫീസർ കൃഷ്ണകുമാർ.വി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, പാർലമെന്ററി പാർട്ടി നേതാക്കൻമാർ, നഗരസഭ കൗൺസിലർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. ചെലവു കുറഞ്ഞ വീട് നിർമ്മാണം എന്ന വിഷയത്തിൽ ഹാബിറ്റാറ്റ് പ്രതിനിധി അഖിൽ, മാലിന്യ സംസ്‌കരണം വീടുകളിൽ എന്ന വിഷയത്തിൽ ശുചിത്വമിഷൻ പ്രതിനിധി ജോസഫ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.