
പത്തനംതിട്ട : സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്‌സിന് 31വരെ രജിസ്റ്റർ ചെയ്യാം. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസുകഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന ഒരുവർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സാണ് പച്ചമലയാളം. ആറ് മാസമാണ് അടിസ്ഥാന കോഴ്‌സിന്റെ കാലാവധി. രജിസ്‌ട്രേഷൻ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയുമാണ്. വിശദവിവരങ്ങൾക്ക് പത്തനംതിട്ട മിനിസിവിൽ സ്റ്റേഷൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷൻ ഓഫീസിനെ സമീപിക്കാം. വെബ്‌സൈറ്റ് https://literacymissionkerala.org/ .ഫോൺ : 0468 2220799.