
കലഞ്ഞൂർ: ഗവ. എൻ. എം എൽ പി സ്‌കൂളിൽ നടന്ന വർണ്ണക്കൂടാര നിർമ്മാണത്തിന്റെ ഉദ്ഘാടനം ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ നിർവഹിച്ചു. വാർഡ് മെമ്പർ ജീനാ ഷിബു അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് കൈമാറൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശങ്കർ മാരൂർ നിർവഹിച്ചു. അടൂർ എ. ഇ. ഒ. സീമാദാസ് , ബി. പി.സി. ഷഹനാ, അടൂർ ബി. ആർ. സി. ആരതി കൃഷ്ണ, രാജേഷ്, ഹെഡ്മിസ്ട്രസ് ആർ. സി. ജയ എന്നിവർ പ്രസംഗിച്ചു.