wonderla

തിരുവല്ല : വനിതാദിനത്തിൽ വനിതകൾക്ക് മാത്രമായി ഒരു ലോകം വണ്ടർലയിൽ ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി. തന്റേതായ ഒരു ലോകത്തെക്കുറിച്ച് മറന്നു പോകുന്ന വനിതകൾക്ക് ആനവണ്ടിയിലാണ് വനിതാദിനാഘോഷം ഉല്ലാസയാത്ര സജ്ജമാക്കിയിട്ടുള്ളത്. വനിതകൾക്ക് മാത്രമാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ സാധിക്കൂ. 10 വയസ്സ് വരെയുള്ള ആൺകുട്ടികൾക്ക് പ്രവേശനമുണ്ട്. ഇതുകൂടാതെ മാർച്ചിൽ ഗവി, മൂന്നാർ, മലക്കപ്പാറ, വാഗമൺ, പൊന്മുടി തുടങ്ങിയ യാത്രകളും ഉണ്ടാകും.വിവരങ്ങൾക്ക് പത്തനംതിട്ട 9495752710, 7907467574; തിരുവല്ല 9745322009, 9447010277; അടൂർ 7012720873, 9846752870; പന്തളം 9562730318, 9497329844; റാന്നി 9446670952. ജില്ലാ കോർഡിനേറ്റർ : 9744348037.