 
തിരുവല്ല: ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലത്തിന്റെ ത്രിദിന ശിവരാത്രി ആഘോഷം ആരംഭിച്ചു. ഓം ശാന്തി ഭവനിൽ ശിവലിംഗാരതിയും ക്ഷീരാഭിഷേകവും നടത്തി തിരുവല്ല സബ് ജഡ്ജ് എച്ച്. റോഷ്‌നി ഉദ്ഘാടനം നിർവഹിച്ചു. ക്ഷീരധാര, ജലധാര, പുഷ്പാർച്ചന എന്നിവ നടത്തുവാൻ അവസരം ഉണ്ട്. ശിവരാത്രി ദിനത്തിൽ പകൽ 11ന് ശിവധ്വജാരോഹണം ലീഗൽ കൗൺസിലംഗം അഡ്വ.എസ്.എൻ.ഹരികൃഷ്ണൻ നിർവഹിക്കും. സത്സംഗത്തിനും രാജയോഗ ധ്യാനത്തിനും മുഖ്യകാര്യദർശി രാജയോഗിനി ബ്രഹ്മാകുമാരി സുജബഹൻ നേതൃത്വം നൽകും. തുടർന്ന് ബ്രഹ്മാഭോജനവും നടക്കും. രാജയോഗ ധ്യാനത്തിനും സത്സംഗത്തിനും ബ്രഹ്മാകുമാർ സഞ്ജീവ് ഭായി നേതൃത്വം നൽകും.