teacher

പത്തനംതിട്ട : വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്), എം.സി.ആർ.ടി ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.സി.ആർ.ടിക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം. 1100 രൂപ ദിവസവേതനമായി ലഭിക്കും. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള അപേക്ഷകർക്ക് ഇന്റർവ്യൂവിന് വെയിറ്റേജ് മാർക്ക് നൽകി മുൻഗണന നൽകും. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമൺ, റാന്നി 689672 എന്ന വിലാസത്തിൽ ഏപ്രിൽ 15ന് മുൻപായി അയയ്ക്കണം. ഫോൺ​ : 04735 227703.