റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദിരം വാളിപ്ലാക്കൽ പടിക്ക് സമീപം പൊട്ടങ്കൽ പടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ കാർ ഡ്രൈവറെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.30 ന് പത്തനംതിട്ട ഭാഗത്തു നിന്ന് വന്ന ലോറിയിൽ റാന്നി ഭാഗത്തു നിന്നെത്തിയ കാറാണ് ഇടിച്ചത്. കാറിന്റെയും ലോറിയുടെയും മുൻഭാഗം തകർന്നു. തമിഴ്നാട്ടിൽ നിന്ന് പാലുമായി വന്നതാണ് ലോറി. പാത നവീകരിച്ച ശേഷം ഉതിമൂട് മുതൽ മന്ദമരുതി വരെയുള്ള ഭാഗങ്ങളിൽ അപകടം നിത്യസംഭവമാണ്.