ചെങ്ങന്നൂർ: ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ ശാസ്‌താംകുളങ്ങര നരസിംഹ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ രാവിലെ 8.15നും 9 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ കൊടിയേറി 17ന് ആറാട്ടോടെ സമാപിക്കും. തന്ത്രി താഴ്‌മൺമഠം കണ്ഠരര് രാജീവരര് മുഖ്യ കാർമ്മികത്വം വഹിക്കും. 8ന് പൂജകൾ, 1ന് കൊടിയേറ്റ് സദ്യ. 9ന് 11 മുതൽ 12 വരെ നാരായണീയ സമർപ്പണം. 10ന് വെെകിട്ട് 7 മുതൽ തിരുവാതിരകളി. 11ന് രാവിലെ 11 മുതൽ ഉത്സവബലി, രാത്രി 9മുതൽ അൻപൊലി. 12ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം, രാത്രി 8.30 മുതൽ ഗരുഡവാഹനം എഴുന്നെള്ളിപ്പ്. 13ന് വെെകിട്ട് ന് തിരുവാതിരകളി, രാത്രി 9 മുതൽ അൻപൊലി. 14ന് രാത്രി 9 മുതൽ അൻപൊലി. 15ന് രാവിലെ 8 ന് കാഴ്ചശ്രീബലി, 7ന് തിരുവാതിരകളി, രാത്രി 9 മുതൽ അൻപൊലി. 16ന് രാവിലെ 8 ന് കാഴ്ചശ്രീബലി, 11 മുതൽ നാരായണീയപാരായണം, വെെകിട്ട് 4ന് കാഴ്ചശ്രീബലി, 8 മുതൽ സേവ, 10 ന് അവാർഡ് വിതരണം, 10.30ന് സംഗീത സമന്വയം. 17ന് ഉച്ചയ്ക്ക് 2.30ന് ആറാട്ടെഴുന്നെള്ളിപ്പ്, വെെകിട്ട് 7ന് നാദസ്വരകച്ചേരി, 8.30ന് മനമോഹനനാമരസം, രാത്രി 1.30 മുതൽ ആരാട്ടു വരവ് ആറാട്ടു വിളക്ക്, വെളുപ്പിനെ 4ന് കൊടിയിറക്ക് എന്നിവ നടക്കുമെന്ന് ഭാരവാഹികളായ കെ.ജി കർത്ത, പി.കെ ശശികുമാർ, ടി.കെ മന്മദൻ നായർ, വേണുഗോപാൽ എന്നിവർ അറിയിച്ചു.