abdu

പത്തനംതിട്ട : സംസ്ഥാനത്തെ കായികമേഖലയിൽ വരുന്ന സാമ്പത്തികവർഷം അയ്യായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. പത്തനംതിട്ട കെ.കെൽനായർ സ്‌പോർട്‌സ് കോംപ്‌ളക്‌സിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയുടെ സ്വപ്നമായ ആധുനിക സ്റ്റേഡിയമാണ് ഇവിടെ യാഥാർഥ്യമാവുന്നത്. 47.92 കോടി രൂപയാണ് കെ.കെ നായർ സ്‌പോർട്‌സ് കോംപ്‌ളക്‌സിനായും ബ്ലെസ്സൺ ജോർജ് ഇൻഡോർ സ്റ്റേഡിയത്തിനായും കിഫ്ബിയിൽ വകയിരുത്തിയിട്ടുള്ളതെന്ന് മന്ത്രി​ പറഞ്ഞു. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷതവഹി​ച്ചു.
മുൻ മന്ത്രി ടി.എം.തോമസ് ഐസക്ക് പങ്കെടുത്തു. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി.കെ.അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാദ്ധ്യക്ഷൻ അഡ്വ. സക്കീർ ഹുസൈൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.കെ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ ആസൂത്രണസമിതി അംഗം പി.കെ.അനീഷ്, സംസ്ഥാന ഫുട്‌ബാൾ അസോസിയേഷൻ ട്രഷറർ ഡോ.റെജിനോൾഡ് വർഗീസ്, മുൻ ഇന്ത്യൻ ഫുട്ബാൾ താരം കെ.ടി.ചാക്കോ, നഗരസഭാ ഡപ്യൂട്ടി ചെയർപേഴ്‌സൺ അമീന ഹൈദരലി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.അജയകുമാർ, അംഗങ്ങളായ ശോഭ കെ.മാത്യു, അനില അനിൽ, ആർ.സാബു, നീനു മോഹൻ, എ.അഷ്റഫ്, ലാലി രാജു, വിമല ശിവൻ, സുജ അജി, കായിക വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ സി.എസ് രമേശ് തുടങ്ങിയവർ പങ്കെടുത്തു.