ചെങ്ങന്നൂർ: പുരോഗമന കലാസാഹിത്യ സംഘം ചെങ്ങന്നൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാഭവൻ മണി അനുസ്മരണം നടത്തി. സിനിമ സംവിധായകൻ അരുൺ രാജ് ഉദ്ഘാടനം ചെയ്തു. പു.ക.സ ജില്ലാ പ്രസിഡന്റ് ഡോ.ബിച്ചു. എക്സ് മലയിൽ അനുസ്മരണ പ്രഭാഷണം നടത്തി. മധു ചെങ്ങന്നൂർ അദ്ധ്യക്ഷത വഹിച്ചു. ജി.വിവേക്, എം.കെ ശ്രീകുമാർ, എം.കെ മനോജ്, പി.ഡി സുനീഷ് കുമാർ, സതീഷ് ജേക്കബ്ബ്, ടി.കെ സുഭാഷ് എന്നിവർ സംസാരിച്ചു.