
പറക്കോട്: പറക്കോട് എഫ്.പി.ഒയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.ഫാം പ്ലാനിംഗ് ഓർഗാനൈസേഷൻ എഫ്.പി.ഒ പ്രസിഡന്റ് ശിവശങ്കരപിള്ള അദ്ധ്യക്ഷനായിരുന്നു.പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസിധരൻ മുഖ്യ പ്രഭാഷണം നടത്തി. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ലോഗോ പ്രകാശനം ചെയ്തു. ഡി.ഡി.എ റോഷൻ ജോർജ്, ഡി.പി.ഡി സുസ്മിത.എൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമ്മ കുഞ്ഞ്, ഇലന്തൂർ ബ്ലോക്ക് ഡി.ഡി.എ സുനിൽ കുമാർ, എഫ്.പി. ഒ ട്രഷറാർ രെഞ്ചു, മനോജ്.എസ്, എന്നിവർ പ്രസംഗിച്ചു.