അടൂർ : പഴകുളം നെല്ലിവിളപടി - പന്ത്രാംകുഴി കെ.ഐ.പി പാലത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. 45ലക്ഷം രൂപ എം.എൽ.എ ആസ്തി വികസനഫണ്ട് ഉപയോഗിച്ചാണ് പണി പൂർത്തീകരിച്ചത്. ഏറെ നാളത്തെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിനാണ് ഇതോടെ വിരാമമായത്. കെ.ഐ.പി കനാലിന് കുറുകെയുള്ള മൂന്നാമത്തെ പാലമാണ് പണി പൂർത്തീകരിച്ചത്. പള്ളിക്കൽ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മക്കുറുപ്പ് അദ്ധ്യക്ഷയായിരുന്നു. എം.മനു, എ. പി സന്തോഷ്, ഷാജിത റഹിത്, ഷീന റെജി, നിസാം, ഷൈജു വലിയവിളയിൽ, എം മധു, അബ്ദുൾ അസീസ്, നാസർ പഴകുളം, ഷാജി ആയിത്തിക്കോണിൽ, ഫസീല, മായ ഉണ്ണികൃഷ്ണൻ, ചന്ദ്രശേഖരകുറുപ്പ്, ശിവൻകുട്ടി, ഷാജിത റഷീദ്, അയൂബ്ഖാൻ തുടങ്ങിയവർ സംസാരിച്ചു.