തിരുവല്ല; എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ 27 മുതൽ 31 വരെ നടക്കുന്ന 15 -ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ ഭൂമിപൂജയും കാൽനാട്ട് കർമ്മവും ഇന്ന് നടക്കും. വൈദികയോഗം തിരുവല്ല യൂണിയന്റെ കാർമ്മികത്വത്തിൽ നടക്കുന്ന ഭൂമിപൂജയ്ക്കുശേഷം ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം പ്രബോധ തീർത്ഥ സ്വാമി കാൽനാട്ടുകർമ്മം നിർവഹിക്കും. ഭക്തജനങ്ങൾ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ അഭ്യർത്ഥിച്ചു.