മല്ലപ്പള്ളി :തിരുമാലിട മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കാവടിയാട്ടം ഇന്ന് നടക്കും. 5 ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, 5.30 ഉഷ:പൂജ, ഉഷ: ശീവേലി, 7 ന് ശിവപുരാണ പാരായണം, 8 ന് പരിയാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് കാവടിപുറപ്പാട്, 9 ന് ഓട്ടൻതുള്ളൽ 12 ന് കാവടി വരവ്, 1ന് കാവടി അഭിഷേകം, 4 ന് കാണിക്ക മണ്ഡപത്തിൽ നിന്ന് വേലകളി എതിരേൽപ്പ്, 6 ന് കാഴ്ചശീവേലി, തിരുമുൻപിൽ വേല, 6.30ന് ദീപാരാധന, സേവ, അലങ്കാര പറ, വലിയ കാണിക്ക,ദീപക്കാഴ്ച,8.30 ന് പുഷ്പാഭിഷേകം, 9.30 ന് സംഗീത സദസ് ,12 ന് നവകം, ശ്രീഭൂതബലി, ശിവരാത്രി പൂജ, ദീപക്കാഴ്ച, 12.30 ന് വിളക്കൊഴുന്നള്ളത്ത്. തുടർന്ന് ലക്ക് ഡിപ്പ് സമ്മാന നറുക്കെടുപ്പ്