തിരുവല്ല: താലൂക്ക് ആശുപത്രിയിൽ 12 യൂണിറ്റ് ഫ്രീസർ സൗകര്യങ്ങളോടെ മോർച്ചറി, ലാബ് ഉപകരണങ്ങൾ (ബയോ കെമിസ്ട്രി ആൻഡ് ഹോർമോണൽ അനലൈസർ മെഷീൻസ്), പബ്ലിക് അഡ്രെസിംഗ് സിസ്റ്റം, വാട്ടർ എ.ടി.എം, ഫാർമസി റാക്ക് എന്നിവയുടെ പ്രവർത്തനോദ്ഘാടനം നടത്തി. പൊതുസമ്മേളനം നഗരസഭ ചെയർപേഴ്‌സൺ അനു ജോർജ് ഉദ്ഘാടനം ചെയ്തു. ഫാർമസി റാക്ക് ഉദ്ഘാടനം മുൻസിപ്പൽ കൗൺസിലർ സാറാമ്മ ഫ്രാൻസിസ് നിർവഹിച്ചു. ലാബ് ഉപകരണങ്ങളുടെ ഉദ്ഘാടനം മുൻസിപ്പൽ വൈസ് ചെയർമാൻ ജോസ് പഴയിടവും വാട്ടർ എ.ടി.എം ഉദ്ഘാടനം കൗൺസിലർ ബിന്ദു ജേക്കബും ദന്തൽ ഒ.പി ഉദ്ഘാടനം കൗൺസിലർ ഷീല വർഗീസും ദന്തൽ പ്രൊസീജിയർ റൂം ഉദ്ഘാടനം കൗൺസിലർ ശ്രീനിവാസ് പുറയാറ്റും പബ്ലിക് അഡ്രെസിംഗ് സിസ്റ്റം ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ.ബി.എൻ. ബിജുവും നിർവഹിച്ചു. ജെനു മാത്യു, പി.പ്രേംജിത് ശർമ്മ, റെയ്ന ജോർജ്, ഷാനി താജ്, മാത്യു ചാക്കോ, അഡ്വ.എം.ബി.നൈനാൻ, വി.എം മത്തായി, പി.എം.അനീർ, മനു ജോസഫ്, മോഹൻദാസ് പെരിങ്ങര, എ.കെ.ആസാദ്, ലെജു എം.സക്കറിയ, ശോഭ വിനു, ഡോ.മഞ്ജു ഏബ്രഹാം എന്നിവർ സംസാരിച്ചു.