ഇലവുംതിട്ട : മൂലൂർ അവാർഡ് സമർപ്പണം ഇന്ന് ഉച്ച കഴിഞ്ഞ് 3.30ന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് കവി കെ.രാജഗോപാലിന് സമ്മാനിക്കും. മൂലൂർ സ്മാരകസമിതി പ്രസിഡന്റ് പി.വി മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. പി. ഡി ബൈജു പ്രശസ്തിപത്ര അവതരണം നടത്തും. രാവിലെ 10 ന് കവി സമ്മേളനം ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. മാലൂർ മുരളീധരൻ, പ്രൊഫ. കെ. രാജേഷ്‌കുമാർ, വി.എസ് ബിന്ദു എന്നിവർ അംഗങ്ങളായ പുരസ്‌കാര നിർണയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.