inagu
പെരിങ്ങര പഞ്ചായത്തിൽ നടീൽ വസ്തുക്കളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിക്കുന്നു

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയിലൂടെ നടീൽ വസ്തുക്കൾ വിതരണം ചെയ്തു. കാർഷിക വികസനക്ഷേമവകുപ്പും ഗ്രാമപഞ്ചായത്ത് കൃഷിഭവനും ചേർന്നാണ് കുറ്റിക്കുരുമുളക്, പച്ചക്കറി തൈകൾ എന്നിവ വിതരണംചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് വിതരണം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷീന മാത്യു അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ. അഞ്ചു മറിയം ജോസഫ്, അസി.ഓഫീസർ ജേക്കബ് തോമസ്, കൃഷി അസിസ്റ്റന്റ് ഷിനോജ്, റസീന ബീവി എന്നിവർ പങ്കെടുത്തു.