villeg-
വെൺമണി സ്മാർട്ട് വില്ലേജ് ആഫീസിൻ്റെ ഉദ്ഘാടനം റവന്യുമന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു.

വെൺമണി: വെൺമണി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യുമന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാനത്ത് 698 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്ന പരിപാടികൾ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. കളക്ടർ ജോൺ വി.സാമുവേൽ, സുനിമോൾ ടി.സി. മഞ്ജുള ദേവി, ജെബിൻ പി.വർഗീസ്, ആർ.ഡി.ഒ നിർമ്മൽകുമാർ.ജി എന്നിവർ പ്രസംഗിച്ചു.