പത്തനംതിട്ട:പൂക്കോട് വെറ്ററിനറി കോളേജിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ എന്നിവർ ഇന്ന് രാവിലെ 10 മുതൽ നാളെ രാവിലെ 10 വരെ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പടിക്കൽ രാപ്പകൽ നിരാഹാരം അനുഷ്ഠിക്കും.