പത്തനംതിട്ട: വന്യമൃഗങ്ങളിൽ നിന്നും നിരന്തര ഭീഷണി നേരിടുന്ന കർഷകർക്കും കർഷക തൊഴിലാളികൾക്കും മതിയായ സംരക്ഷണമൊരുക്കുന്നതിലും നഷ്ടപരിഹാരം നൽകുന്നതിലും സംസ്ഥാന സർക്കാർ കാട്ടുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ(ഡി.കെ.ടി.എഫ്) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനരോക്ഷം ആളികത്തിയിട്ടും ദുരന്തം നടന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ മന്ത്രിമാരടക്കം കാട്ടുന്ന അനാസ്ഥ ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ചും കോർപ്പറേറ്റുകൾക്ക് അടിയറവെച്ചും രാജ്യത്തെ കുട്ടിച്ചോറാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും സതീഷ് കൊച്ചുപറമ്പിൽ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് തട്ടയിൽ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു മുഖ്യാതിഥി ആയിരുന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢൻ, ജോർജ് മോഡി, സജി. പി. ജോൺ, രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.