d
വിജ്ഞാനമെഴുവേലി വികസന സെമിനാർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഇലവുംതിട്ട : മൂലൂർ ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിജ്ഞാന മെഴുവേലി എന്ന പേരിൽ സംഘടിപ്പിച്ച വികസന സെമിനാർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം. എ

ൽ. എ കെ. സി. രാജഗോപാലൻ,സ്മാരകം സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ്, വി. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.

നവോത്ഥാന സ്മൃതി സമ്മേളനത്തിൽ എ. ആർ. രാജരാജവർമ്മ സ്മാരകം സെക്രട്ടറി പ്രൊഫ. എ. ഐ. ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. റ്റി. വി. സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു.ഡോ. റാണി ആർ. നായർ, അനു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.