1

മല്ലപ്പള്ളി:കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും അഭിമുഖ്യത്തിൽ സൗജന്യ ത്വക്ക് രോഗ പരിശോധനാ ക്യാമ്പ് നടത്തി. അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധന ഡോ. ലക്ഷ്മി.ആറിന്റെ നേതൃത്വത്തിൽ നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. കരുണാകരൻ ഗ്രാമപഞ്ചായത്ത് അംഗം നീനാ ഫിലിപ്പ് ,​ മെഡിക്കൽ ഒാഫീസർ ഡോ.ലാവണ്യ രാജൻ , ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്.ബി.പിള്ള, പബ്ലിക് ഹെൽത്ത് നഴ്സ് സുജ.പി.നായർ , ജൂനിയർ എച്ച് ഐ ദീപ്തി ദാമോദരൻ, പബ്ലിക് ഹെൽത്ത് നഴ്സ് ശോഭനകുമാരി എന്നിവർ പ്രസംഗിച്ചു.