
റാന്നി : നാറാണം മൂഴി സർവീസ് സഹകരണ ബാങ്ക് ഭരണസമതിയിലേക്കുളള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ സഹകരണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. അനുമോദന സമ്മേളനത്തിൽ എൽ.ഡി.എഫ് കൺവീനർ മോഹൻരാജ് ജേക്കബ്, സന്തോഷ് കെ. ചാണ്ടി, എം.വി പ്രസന്നകുമാർ, എസ്.ആർ സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സി.ജി വിജയകുമാർ, എം.ജി സതീഷ്,പി.സി എബ്രഹാം,മോഹനൻ പിള്ള,അനീഷ് കുമാർ,ഉഷാ വിജയൻ,വി.ജി റെജി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
സി.എ അജു,കെ.ടി എബ്രഹാം,റ്റോബി ടി.വർഗീസ്,കെ.എം തോമസ്,മിഥുൻ മോഹൻ,എം ശ്യാം കുമാർ,സാം തോമസ്,സി.കെ സുലൈമാൻ, എം.ശ്രീജിത്ത്, ഇ.കെ ഭാസുരൻ, അന്നമ്മ തോമസ്,രജനി വിനോദ്,ഷീജ വാസുദേവൻ എന്നിവരാണ് വിജയിച്ചത്.