
പത്തനംതിട്ട : കേരള കോൺഗ്രസ് (എം) ജില്ലാ നേതൃത്വയോഗം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്സ്, ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ, ഡോ.വർഗീസ് പേരയിൽ, ജോർജ് എബ്രഹാം, തോമസ് മാത്യു ഇടയാറൻമുള, പി.കെ.ജേക്കബ്, ആലിച്ചൻ ആറൊന്നിൽ, കുര്യൻ മടക്കൽ, സി വി വർഗീസ്, മായാ അനിൽകുമാർ, സജു മിഖായേൽ, ഷെറിതോമസ്, അഡ്വ.റഷീദ് മുളന്തറ, രാജീവ് വഞ്ചിപ്പാലം, അഡ്വ.ബോബി കാക്കനാപ്പള്ളി, ജോൺ വി.തോമസ്, മാത്യു നൈനാൻ, റിന്റോ തോപ്പിൽ, സുമ റജി എന്നിവർ പ്രസംഗിച്ചു.