
മലയോര ജില്ലയായ പത്തനംതിട്ടയിൽ ആരോഗ്യ രംഗം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് സർക്കാർ ചെയ്യേണ്ട അടിയന്തര കാര്യമാണെന്ന് കേരളകൗമുദി നടത്തിയ അന്വേഷണ പരമ്പര വ്യക്തമാക്കുന്നു. മലയോര ജനത ആശ്രയിക്കുന്ന ആശുപത്രിയാണ് കോന്നി മെഡിക്കൽ കോളേജ് ആശുപത്രി. നെടുമ്പാറയിൽ മെഡിക്കൽ കോളേജ് ആശുപത്രി സ്ഥാപിച്ചത് വലിയ ആശ്വാസമായിരുന്നു. കിലോമീറ്ററുകൾ താണ്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം, തിരുവനന്തപുരം ആശുപത്രികളിലേക്കും യാത്ര ചെയ്യുമ്പോൾ രോഗികളുടെയും അപകടത്തിൽപ്പെടുവന്നരുടെയും അവസ്ഥയെന്താകുമെന്ന് പറയാൻ കഴിയില്ല.
ശിലാസ്ഥാപനം നടത്തി പന്ത്രണ്ട് വർഷം പിന്നിട്ടിട്ടും പൂർണമായ ഒരു മെഡിക്കൽ കോളേജ് ആശുപത്രിയുടെ നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെന്നത് ദു:ഖകരമാണ്. ഒ.പിയും കിടക്കകളുമുണ്ടായിട്ട് കാര്യമില്ല. എല്ലാ ദിവസവും സേവനം ലഭിക്കുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ എത്രയും പെട്ടെന്ന് നിയമിക്കണം.ഐ.പി സംവിധാനം പ്രവർത്തനക്ഷമമാകണം. അതിന് മേജർ ഒാപ്പറേഷൻ തീയറ്റർ, ബ്ളഡ് ബാങ്ക്, എെ.സി.യു തുടങ്ങിയ സംവിധാനങ്ങൾ വേണം. ആരോഗ്യമന്ത്രി പത്തനംതിട്ട ജില്ലക്കാരിയാണ്. കോന്നി എം.എൽ.എയും ഭരണക്ഷിക്കാരനാണ്. എല്ലാ ചികിത്സകളും ലഭ്യമാകുന്ന മെഡിക്കൽ കോളേജ് ആശുപത്രി പൂർണ തോതിൽ പ്രവർത്തിപ്പിക്കാൻ ഇതിലും വലിയ സുവർണാവസരമില്ല.
ചിറ്റാർ ആനന്ദൻ, സാമൂഹിക പ്രവർത്തകൻ.....ചിത്രം