photo
വാഴമുട്ടം നാഷണല്‍ യുപി സ്ക്കൂളിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വാഴമുട്ടം : നാഷണൽ സ്‌കൂളിന്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.ഗോപിനാഥപിള്ള അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കോട് പഞ്ചായത്ത് അംഗവും സ്‌കൂളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപികയുമായ ഗീതാകുമാരിയെ ആദരിച്ചു. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ മുഖ്യപ്രഭാഷണവും ദേശീയ തലത്തിൽ വിജയികളായ കായികതാരങ്ങൾക്കുള്ള പുരസ്‌കാര വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്നാ രാജൻ ശാസ്ത്രമേള ഓവറോൾ കിരീടം നേടിയ പ്രതിഭകളെ ആദരിച്ചു.വള്ളിക്കോട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.സുഭാഷ് ഗണിതശാസ്ത്രമേള റണ്ണറപ്പ് കിരീടം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരം നല്കി. സാമൂഹ്യപ്രവർത്തകനും പൂർവിദ്യാർത്ഥി പ്രതിനിധിയുമായ എസ്.വി. പ്രസന്ന കുമാർ സ്‌കൂളിന്റെ അക്കാദമിക പ്രവർത്തനം ഇതിഹാസ് 2024 പ്രകാശനം ചെയ്തു.വള്ളിക്കോട് പഞ്ചായത്ത് അംഗം ലിസി ജോൺസൺ എൻഡോവ്‌മെന്റ് വിതരണവും റോളർസ്‌ക്കേറ്റിംഗ് ലോക ചാമ്പ്യൻ അഭിജിത്ത് അമൽ രാജ് കലോത്സവ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് ഫാ.ബിനു.കെ.ബാബു , ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ,പി.ടി.എ വൈസ് പ്രസിഡന്റ് ടി. പ്രമോദ് കുമാർ പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എസ്. ഗോപി, സ്‌കൂൾ ലീഡർ അഭിമന്യു അജയ് ,​ സംഘാടക സമതി ചെയർമാൻ രാജേഷ് ആക്ലേത്ത് , സ്റ്റാഫ് സെക്രട്ടറി റൂബി ഫിലിപ്‌സ് എന്നിവർ പ്രസംഗിച്ചു. സ്‌കൂളിലെ മുഴുവൻ കുട്ടികളും അണിനിരന്ന നൃത്ത നൃത്യ സമന്യയവും ഗായിക പാർവതി ജഗീഷിന്റെ തത്സമയ സംഗീത വിരുന്നും ഉണ്ടായിരുന്നു.