reji
റെജി മലയാലപ്പുഴ (എഴുത്തുകാരൻ അദ്ധ്യാപകൻ)

ജില്ലയുടെ ആരോഗ്യമേഖല വളർച്ചയുടെ ഘട്ടത്തിലാണെന്ന് സമ്മതിക്കുമ്പോൾ തന്നെ അടിയന്തര സാഹചര്യത്തിൽ എവിടേക്ക് എന്ന ചോദ്യം ബാക്കിയാകുന്നു. ജില്ലയുടെ ആസ്ഥാനം എന്ന നിലയിൽ ജനറൽ ആശുപത്രിയെയാണ് ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്. കാരുണ്യ പോലെയുള്ള സർക്കാർ സംവിധാനത്തോടുള്ള ഫാർമസികൾ 24 മണിക്കൂർ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.
വാർദ്ധക്യ കാലം ഏറ്റവും പരിഗണന അർഹിക്കേണ്ട ഒന്നാണ്. അതിനാൽ വാർദ്ധക്യത്തിലായ സീരിയസ് രോഗികൾക്ക് സ്‌പെഷാലിറ്റി കെയർ സംവിധാനം ഒരുക്കേണ്ടതാണ്. കോന്നി മെഡിക്കൽ കോളജിലേക്ക് സമീപ ജില്ലകളിൽ നിന്നും പൊതു ഗതാഗത ക്രമീകരണങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്.
രോഗങ്ങളോ, അപകടങ്ങളോ ഉണ്ടാകുമ്പോൾ ജീവൻ സംരക്ഷിക്കാൻ കാതങ്ങൾ സഞ്ചരിക്കേണ്ട അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുക എന്നതായിരിക്കണം ആരോഗ്യ വകുപ്പ് മുൻഗണന നൽകേണ്ടത്.

റെജി മലയാലപ്പുഴ
(എഴുത്തുകാരൻ, അദ്ധ്യാപകൻ)