
മലയോര മേഖലയിലെ സാധാരണക്കാരന് അഭയം നൽകേണ്ട കോന്നിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ ലളിതമായ ചികിത്സപോലും നടത്താൻ കഴിയുന്നില്ല. മെഡിക്കൽ കോളേജ് എന്ന പേരിന് അർഹതയുണ്ടോയെന്ന് സംശയമാണ്. വീടുവച്ച് കുട്ടികളുടെ വിദ്യാഭ്യാസവും നിത്യചെലവും നടത്തുന്ന പല രക്ഷിതാക്കളും ഭാരിച്ച ചികിത്സാച്ചെലവ് കൂടി വഹിക്കാൻ കഴിയാതെ സമ്മർദ്ദത്തിലാണ്. ഇവരെ അവഹേളിക്കുന്ന സർക്കാർ ആരോഗ്യമേഖല സമഗ്രമായി ഉടച്ചു വാർക്കണം. ശബരിമല മണ്ഡല കാലത്തും നിഴലിക്കുന്ന പോരായ്മകൾ കേരളത്തിന് പുറത്തും നമ്മുടെ ആരോഗ്യമേഖലയെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നു.
ഒഴിവുള്ള പോസ്റ്റുകളിൽ അടിയന്തര നിയമനം നടത്തണം. കൂടുതൽ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാക്കി ഒ.പി സമയം ദീർഘിപ്പിച്ച് തിരക്ക് നിയന്ത്രിക്കണം. പ്രധാന ആശുപത്രികളിലെല്ലാം മോർച്ചറി വേണം.
കെ.ജി.റെജി, ചെയർമാൻ,
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി.