
പത്തനംതിട്ട : സിഡിറ്റ് അഞ്ചു മുതൽ പ്ലസ്ടൂ വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. പൈത്തൺ, പി.എച്ച്.പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷൻ, ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ് തുടങ്ങി ഇരുപതോളം കോഴ്‌സുകളിലും, വൈബ്രന്റ് ഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ സയൻസ്, ഡിസൈൻ തിങ്കിംഗ്, സോഷ്യൽ മീഡിയ എത്തിക്‌സ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് എന്നിവയിലും പരിശീലനം നൽകും. രജിസ്‌ട്രേഷൻ bit.ly/48Goc0z എന്ന ഗൂഗിൾ ലിങ്കുവഴി ചെയ്യാം. വെബ്‌സൈറ്റ് : www.tet.cdit.org. ഫോൺ : 04712322100, 2321360.