കോഴഞ്ചേരി: ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് സമിതി നടത്തുന്ന ഹിന്ദു അവകാശ മുന്നേറ്റ യാത്രയുടെ ഭാഗമായി കോഴഞ്ചേരി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവകാശ മുന്നേറ്റ യാത്രയ്ക്ക് തുടക്കമായി. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി താലൂക്ക് പ്രസിഡന്റ് കെ.ശശി ഇലന്തൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ രഘുനാഥ്, പി.എൻ രഘുത്തമൻ, ജയൻ, രമേശ് മണ്ണൂർ, മനോജ് ,ശശിധരൻ, ശശിധരൻ, വിജയകുമാർ, അനിൽ, വിശ്വനാഥൻ നായർ, തുളസി ദാസ്, ഷാജി ആർ.നായർ, ചിറ്റേടത്ത് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.നാരങ്ങാനം, തോട്ടപ്പുഴശേരി, മാലക്കര, നീർവിളാകം, കുറുന്താർ, ആറന്മുള, ഇലന്തൂർ, മെഴുവേലി, പ്രക്കാനം, ഓമല്ലൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പത്തനംതിട്ട ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് ഉദ്ഘാടനം ചെയ്തു.