intuc
എെ.എൻ.ടി.യു.സി അടൂർ മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി തോട്ടുവ മുരളി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: അസംഘടിത തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന എല്ലാ തൊഴിലാളികൾക്കും ഇ.എസ്.ഐ പദ്ധതി നടപ്പിലാക്കണമെന്ന് ഐ .എൻ.ടി.യു.സി അടൂർ മണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി തോട്ടുവ മുരളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.ബിനു, ഏഴംകുളം അജു, എം.ജി.കണ്ണൻ, പഴകുളം ശിവദാസൻ, ഉമ്മൻതോമസ്, എൻ .ബാലകൃഷ്ണൻ, ഷിബു ചിറക്കരോട്ട്, പാണ്ടിമലപ്പുറം മോഹൻ, നിസാർ കാവിളയിൽ, എം.എ.ജോൺ, എം .ഷാജഹാൻ, സുരേഷ് കുമാർ, മാത്യു തോണ്ടലിൽ, കുഞ്ഞുമോൻ, റോബർട്ട്, അച്യുതൻ, കെ.എസ് .രാജൻ, ശിവദാസൻ, ബെന്നി, എന്നിവർ പ്രസംഗിച്ചു. ഐ.എൻ.ടി.യു.സി അടൂർ മണ്ഡലം പ്രസിഡന്റായി എൻ.സുനിൽകുമാർ ചുമതലയേറ്റു.