sndp-
എസ്എൻഡിപി യോഗം വനിതാ സംഘം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ നടന്ന വനിതാ ദിനാചരണം ഡോ : അശ്വതി അനലീസ് ജോൺ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം വനിതാ സംഘം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണം നടന്നു. ആയുർവേദ മെഡിക്കൽ അസോസോയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന ജോയിന്റ് കൺവീനർ ഡോ.അശ്വതി ആലീസ് ജോൺ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദിവ്യാഎസ്.എസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ വനിതകളെ ആദരിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ പ്രസന്നകുമാർ, എസ്. സജിനാഥ്‌, പി.സലിംകുമാർ, പി.വി രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ- ഓർഡിനേറ്റർ കെ.ആർ സലീലനാഥ്‌, വനിത സംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, വനിതാ സംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കോമളം മുരളീധരൻ, രജനി വിദ്യാധരൻ, അജിത രതീപ്, ഗീത സദാശിവൻ, ശാന്തമ്മ സദാശിവൻ, സരോജിനി സത്യൻ, സ്മിത മനോഷ് എന്നിവർ സംസാരിച്ചു. 80 -ാം മുട്ടത്തുകോണം ശാഖയിലെ സരസമ്മ, 82 -ാം കോന്നി ശാഖയിലെ തങ്കമണി അച്യുതൻ, 86 -ാം പത്തനംതിട്ട ടൗൺ ശാഖയിലെ കുഞ്ഞമ്മ രാജൻ, 361 -ാം പ്രമാടം ശാഖയിലെ സരോജിനിയമ്മ, 1540 -ാം വാഴമുട്ടം ശാഖയിലെ പി.ആർ സരസമ്മ എന്നിവരെ യോഗത്തിൽ ആദരിച്ചു.