kanal
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് നാലിൽ വടുതലപ്പടിക്കു സമീപത്തുകൂടി കടന്നു പോകുന്ന പി.ഐ .പി കനാലിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ

തിരുവൻവണ്ടൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിൽ നാലാം വാർഡിൽ വടുതലപ്പടിക്കു സമീപത്തുകൂടി കടന്നു പോകുന്ന പി.ഐ.പി കനാലിൽ കക്കൂസ് മാലിന്യം തള്ളി. വ്യാഴാഴ്ച്ച രാത്രിയിൽ ടാങ്കറിൽ എത്തിച്ചാണ്

മാലിന്യം തള്ളിയത്. രൂക്ഷമായ ദുർഗന്ധം വമിച്ചതോടെ പുലർച്ചെ പ്രഭാതസവാരിക്കിറങ്ങിയവർ നടത്തിയ പരിശോധനയിലാണ് കനാലിൽ മാലിന്യം തള്ളിയതായിക്കണ്ടത്. കനാലിന് ഇരുവശവും ജനവാസ മേഘലയാണ്. കാനാലിൽ മാലിന്യം കെട്ടികിടക്കുന്ന സ്ഥിതിയാണ്. ഇവിടങ്ങളിലെ കിണറുകളിൽ ഇതിന്റെ ഊറ്റുറവ ഇറങ്ങുമോ എന്ന ആശങ്കയിലാണ് സമീപവാസികൾ. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി സജൻ, വാർഡ് അംഗം പുഷ്പകുമാരി, പി.ഐ.പി അസി.എൻജീനീയർ കെ.ബിനു എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് ഇതു സംബന്ധിച്ച് ചെങ്ങന്നൂർ എസ്എച്ച്ഒയ്ക്ക് പി.ഐ.പി അധികൃതരും വാർഡ് അംഗം, സമീപവാസികൾ എന്നിവർ പരാതിനൽകി. സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ആരോഗ്യ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.