മല്ലപ്പള്ളി: കരിമ്പുംകുഴി സജിയുടെ ഭാര്യ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ, ശ്യാമള സജി (49) നിര്യാതയായി. മൃതദേഹം ഇന്ന് രാവിലെ 8.30ന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് ഒന്നിന് മല്ലപ്പള്ളി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ. ചങ്ങനാശേരി ഫാത്തിമാപുരം മനക്കുളത്ത് കുടുംബാംഗമാണ്. മക്കൾ: സജിത്ത് കെ. എസ്, ഉണ്ണികൃഷ്ണൻ കെ.എസ്. മരുമകൾ: രേഷ്മ ഗോപാലകൃഷ്ണൻ (കല്ലിശ്ശേരി).