women-

കോന്നി : വനിതാദിനാചരണത്തിന്റെ ഭാഗമായി കോന്നി ഇക്കോ ടൂറിസം സെന്ററിലെ ആനകൾക്ക് വനിതാ ജീവനക്കാർ പഴവർഗങ്ങൾ നൽകി. തണ്ണിമത്തൻ, വെള്ളരി, വാഴപ്പഴങ്ങൾ എന്നിവയാണ് നൽകിയത്. ബി.എസ്.ഒ മാരായ ബി.സജിനി ,സുമയ്യ ഷാജി എന്നിവർ നേതൃത്വം നൽകി. കടുത്ത ചൂട് നിലനിൽക്കുന്നതിനാലാണ് ഭക്ഷണത്തിൽ കൂടുതൽ പഴവർഗങ്ങൾ ഉൾപ്പെടുത്തുന്നതെന്ന് ജീവനക്കാർ പറഞ്ഞു. കോന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.അജികുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.അനിൽകുമാർ, ബി.എഫ്.ഒ. എം.എസ്.സലീം എന്നിവർ പങ്കെടുത്തു.