പത്തനംതിട്ട ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളിലെ പോരാഴ്മകളെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച പരമ്പര അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ആരോഗ്യമന്ത്രി വീണാജോർജ്ജിന്റെ സ്വന്തം ജില്ലയായിട്ടും ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥ പൊറുക്കാനാവാത്ത വീഴ്ചയാണ്. രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കാൻ മന്ത്രിയുടെ അടിയന്തിര ഇടപെടൽ വേണം. തിരുവല്ല താലൂക്ക് ആശുപത്രി ഒരു മിനി മെഡിക്കൽ കോളേജ് ആശുപത്രിയായി ജനങ്ങൾക്ക് അനുഭവപ്പെടണം. അതിനായുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനങ്ങളും പ്രവർത്തനങ്ങളുമെല്ലാം കാര്യക്ഷമമാണെന്ന് ഉറപ്പാക്കണം. ഇത്രയധികം ജീവനക്കാരുണ്ടായിട്ടും രോഗികൾക്ക് ആവശ്യമായ കൂടുതൽ സേവനങ്ങൾ എത്തിച്ചു കൊടുക്കാൻ സാധിക്കാത്തത് പരിശോധിക്കണം. നഗരഹൃദയത്തിൽ ഇത്രയേറെ സ്ഥലം സ്വന്തമായി തിരുവല്ല ഗവ.ആശുപത്രിക്ക് ഉണ്ടായിട്ടും ദീർഘവീക്ഷണത്തോടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ആശുപത്രിയുടെ വികസനം സാദ്ധ്യമാക്കാൻ അധികൃതർ ഉണർന്ന് പ്രവർത്തിക്കണം.
എ.വി.ജോർജ്ജ്
റിട്ട.ഹെഡ്‌മാസ്റ്റർ, തിരുവല്ല