ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിൽ പത്താം വാർഡിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിയ്ക്ക് വാർഡ് മെമ്പർ പ്രമോദ് കാരയ്ക്കാട് വെട്ടിപ്പീടിക ജംഗ്ഷനിൽ ഭിക്ഷയാജിച്ച് ടാങ്ക് വാങ്ങിനൽകി. അഞ്ചു വർഷമായി ടോയ് ലെറ്റിന് സെപ്റ്റിക് ടാങ്ക് ഇല്ലാതിരുന്ന അങ്കണവാടിയ്ക്കായി ഒരു മണിക്കൂർ ഭിഷാടനത്തിലൂടെ 17000 രൂപ സമാഹരിച്ചത്. ഭിഷാടനത്തിലൂടെ ലഭിച്ച തുക ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് വാങ്ങി അങ്കണവാടിയിൽ ഏൽപ്പിച്ചു. പതിനൊന്ന് ലക്ഷം രൂപ ചിലവാക്കി 2019 ൽ പണിത പുതിയ കെട്ടിടത്തിന് സെപ്റ്റിക് ടാങ്ക് സ്ഥാപിച്ചിരുന്നില്ല. അങ്കണവാടിയിൽ 20 ഓളം കുട്ടികളും, രണ്ട് സ്ത്രീ ജീവനക്കാരുമാണ് ഉളളത്. പഞ്ചായത്തംഗങ്ങളായ പുഷ്പകുമാരി, സ്മിത വട്ടയത്തിൽ, പ്രിജിലിയ പി.ജി, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ്ഗണപതി കെ.പണിക്കർ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ.ആർ അനന്തൻ, സുനിൽകുമാർ, ചന്ദ്രശേഖരൻ നായർ, വിനു നരേന്ദ്രൻ, എൻ.സനു, രാകേഷ് കുമാർ, ശശി കുമാർ, രാഹുൽ വി.എൻ, വേണുകുട്ടൻ, അനിൽകുമാർ, തുളസീധരൻ നായർ, സുനിൽ പാറയ്ക്കൽ, സന്ദീപ് കുമാർ, അരുൺ എന്നിവർ ഭിഷാടനത്തിൻ നേതൃത്വം നൽകി.