09fweto

തിരുവല്ല: സാർവദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ച് എഫ്.എസ്.ഇ.ടി.ഒ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ചേർത്തല എൻ.എസ്.എസ്. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. എൻ.രേണുക ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം സി.ബിന്ദു അദ്ധ്യക്ഷയായി. പി.എസ്.സി. എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൽ.സിന്ധുപ്രഭ പ്രഭാഷണം നടത്തി. കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ ജി ഗീതാമണി, മോളമ്മ തോമസ്, എം.വി.സുമ ജി.അനീഷ് കുമാർ ,എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിിറ്റിയംഗം എസ്.ലക്ഷ്മീദേവി എന്നിവർ പ്രസംഗിച്ചു.