ചെങ്ങന്നൂർ: എന്റെ ചെങ്ങന്നൂർ ഗ്രൂപ്പ് വനിതാ ദിനത്തിൽ സ്ത്രീകൾക്കായി നടത്തിയ സൗജന്യ ബസ് യാത്ര ചെങ്ങന്നൂർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്യാം കുമാർ.എം ഫ്‌ളാഗ് ഓഫ് ചെയ്തു. ചെങ്ങന്നൂർ പിങ്ക് പൊലീസ് എ.എസ്.ഐ ദീപ, ഓഫീസർമാരായ രമ്യ, രജനി എന്നിവരും ചേർന്ന് യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകി യാത്ര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എന്റെ ചെങ്ങന്നൂർ ഗ്രൂപ്പ് അഡ്മിൻസ് ആൽബിൻ പി.മുരളി, ശ്രീപ്രിയ വിജയൻ, സജിത നമീസ്, ഷെലിൽ ഷെരീഫ്, അഭിജിത്ത് വിനായക്, സംഘടയുടെ പ്രസിഡന്റ് ജോൺസൺ ഫ്രെയിംസ്, ഫ്രാൻസി പോൾസൺ ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.