
റാന്നി : കോൺഗ്രസ് റാന്നി പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ സംഗമവും, മുൻകാല കോൺഗ്രസ് വനിതാ പ്രവർത്തകരെ ആദരിക്കലും മുൻ കെ.പി.സി.സി സെക്രട്ടറി മറിയാമ്മ ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ രാഷ്ട്രപതി മുതൽ രാജ്യത്ത് വനിതകൾക്ക് എന്നും പ്രാധാന്യവും അവസരങ്ങളും തന്നത് കോൺഗ്രസ് ആണെന്ന് അവർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായി. അനിത അനിൽകുമാർ, അന്നമ്മ തോമസ്, ഷേർളി ജോർജ്, റൂബി കോശി, സൗമ്യ ജി. നായർ, ബിജി വർഗീസ്, ജിജി വർഗീസ്, സൂസൻ മാത്യു എന്നിവർ പ്രസംഗിച്ചു.