അടൂർ : പഴകുളം ഗവ.എൽ.പി സ്കൂളിന്റെ 94-ാം വാർഷികാഘോഷവും അസംബ്ലി ഹാൾ ഉദ്ഘാടനവും പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അഡ്വ.എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് മിനിമോൾടി, ജിഷി എ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ സപ്ലിമെന്റിന്റെ പ്രകാശനം വിശിഷ്ടാതിഥി മികവ് സ്കൂൾ ഒഫ് ആർട്സ് ഡയറക്ടർ പ്രകാശ് വള്ളംകുളം നിർവഹിച്ചു. ആചാര്യശ്രേഷ്ഠ പുരസ്കാര ജേതാവ് ഡോ. പഴകുളം സുഭാഷ് കുട്ടികളുടെ പ്രധാനമന്ത്രി നെഹസീന കെ. നദീറിനെ അനുമോദിച്ചു. എൽ.എസ്.എസ് വിജയികളെ പന്തളം സബ് ജില്ലാ മുൻ ഉപവിദ്യാഭ്യാസ ഡയറക്ടറും ഗുരുശ്രേഷ്ഠ അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ ടി.പി അനുമോദിച്ചു. സമ്മേളനത്തിൽ വിവിധ എൻഡോവ്മെന്റുകളും വിതരണം ചെയ്തു. പഞ്ചായത്തംഗങ്ങളായ സാജിത റഷീദ്, റോസമ്മ സെബാസ്റ്റിയൻ, യമുന മോഹൻ, നൗഷാദ്. എച്ച്, മാതൃസമിതി വൈസ് പ്രസിഡന്റ് പ്രതിഭ അനീഷ്, അദ്ധ്യാപകരായ അല്ലികൃഷ്ണ.ആർ, എ. ഇക്ബാൽ എന്നിവർ സംസാരിച്ചു.
ഒന്നാം ദിവസം നടന്ന പഠനോത്സവവും പ്രീ പ്രൈമറി കലോത്സവവും പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ അഡ്വ. എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു.