 
പത്തനംതിട്ട: എൻ ആർ ഇ ജി വർക്കേഴ്‌സ് യൂണിയന്റെ കൊടുമൺ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സൂര്യകലാ ദേവി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, എ. എൻ. സലീം, ബീന പ്രഭ, എസ്. ഭദ്ര കുമാരി, കെ. പ്രസന്നകുമാർ അഡ്വ. ആർ.ബി രാജീവ് കുമാർ, എസ് ധന്യാ ദേവി, എ. വിപിൻ കുമാർ, അഡ്വ.സി പ്രകാശ്, രതീദേവി, എൻ. കെ. ഉദയകുമാർ, പി. എം. ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.