അടൂർ : ശ്രീ നാരായണ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി ,അടൂരിൽ വനിതാ ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി മാർച്ച് ഒന്നു മുതൽ മാർച്ച് ഏഴു വരെ നീണ്ടുനിന്ന ഒരാഴ്ച്ചത്തെ ആഘോഷങ്ങൾക്ക് മാർച്ച് ഏഴിനോരുക്കിയ വനിതാ ദിനാഘോഷത്തോടെ തിരശീല വീണു.കോളേജിലെ വനിതാ സംഘടനയായ ACTS (Actively Caring Through Sharing) ലെ അംഗങ്ങളായ വനിതാ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ക്വിസ് മത്സരം, ചിത്ര രചന മത്സരം, സംവാദങ്ങൾ, മോട്ടിവേഷൻ അഥവാ പ്രചോദന സന്ദേശങ്ങൾ നൽകുന്ന യോഗങ്ങൾ , ചർച്ചകൾ ഭക്ഷ്യ മേള , വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ തുടങ്ങിയ വിവിധങ്ങളായ പരിപാടികൾക്ക് വേദിയായി കോളേജ് . അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന് മാറ്റുകൂട്ടാനായി തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച പൂർവ വിദ്യാർത്ഥികളായ ഹെന്ന സലാം (സിവിൽ എൻജിനീയർ), കുമാരി ജീന സാമുവേൽ (ഇലക്രോണിക്‌സ് എൻജിനീയർ) ഇവർക്കൊപ്പം സ്വകാര്യ ബസ് , ടൂറിസ്റ്റ് ബസ് ഡ്രൈവിംഗിൽ കൂടി സോഷ്യൽ മീഡിയ താരമായി മാറിയ രൂപ പ്രതീപും അതിഥികളായിരുന്നു. വുമൺ സെൽ പ്രസിഡന്റ് റിയാന എം.എസ് അദ്ധ്യക്ഷയായ യോഗത്തിൽ, സ്വാതി സുഗതൻ, സുജ പൗലോസ് , ലക്ഷ്മി ആർ.നായർ , ജയാ ശങ്കർ, സോനാ പി എസ് എന്നിവർ സംസാരിച്ചു.