tvla
കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സോഷ്യൽ കൺസേൺസ് കമ്മീഷൻ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ കെ.സി.സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കലാലയങ്ങളിൽ വർദ്ധിച്ചു വരുന്ന ആക്രമണ പ്രവണതകൾക്കെതിരെ കേരളാ കൗൺസിൽ ഒഫ് ചർച്ചസ് സോഷ്യൽ കൺസേൺസ് കമ്മീഷന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ നടത്തിയ സായാഹ്ന ധർണ കേരളാ കൗൺസിൽ ഒഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ് ഉദ്ഘാടനം ചെയ്തു. കമ്മീഷൻ ചെയർമാൻ റവ.അലക്സ് പി. ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. റവ.രാജു തോമസ്, ഫാ.കോശി ഫിലിപ്പ്, ലിനോജ് ചാക്കോ, കുര്യൻ ചെറിയാൻ, ബെൻസി തോമസ് എന്നിവർ പ്രസംഗിച്ചു.