തിരുവല്ല: വൈ.എം.സി.എ തിരുവല്ല സബ് റീജൻ സംഘടിപ്പിച്ച വനിതാസംഗമം സബ് കളക്ടർ സഫ്ന നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു മുഖ്യാതിഥിയായിരുന്നു. സിസ്റ്റർ ഡോ. പ്രീതി സന്ദേശം നല്കി.ജനറൽ കൺവീനർ ജോജി പി.തോമസ്, വനിതാഫോറം കൺവീനർ എലിസബത്ത് ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി മാത്യു,ഗീതാകുമാരി, വൈ.എം.സി.എ പ്രസിഡന്റ് സി.സി.ചെറിയാൻ,സെക്രട്ടറി ബിജു പി.തോമസ്, കെ.സി.മാത്യു, ജോ ഇലഞ്ഞിമൂട്ടിൽ,ശാന്തി വിത്സൺ, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.