 
തിരുവല്ല: നിരണം പഞ്ചായത്ത് മുക്കിൽ എം.പി.യുടെ പ്രാദേശിക വികസന പദ്ധതിയിൽപ്പെടുത്തി പുതിയ ബസ് കാത്തിരുപ്പ് കേന്ദ്രം തുറന്നു. ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എൻ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ,എൻ.ഐ.ജോസ്, അലക്സ് പുത്തുപള്ളിൽ, രാജൻ കെ.വർഗീസ്, അനിഷ് എം.പി, ജോളി ജോർജ്, രാഗി രാജപ്പൻ, പി.ജി.കോശി, മോനാച്ചൻ മാതറയിൽ, ബെന്നി തിട്ടയിൽ, ഉഷ തോമസ്, പി.എം.സ്കറിയ, ബാബു കടംപാട്ടുശേരിൽ, നിതീഷ്, പൊടിമോൻ, ജിസൻ എന്നിവർ പ്രസംഗിച്ചു.