തിരുവല്ല: കവിയൂർ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം കെട്ടുകാഴ്ചയും വിളക്കിനെഴുന്നെള്ളത്തുമായി ആഘോഷിച്ചു. കണിയാമ്പാറ, നാഴിപ്പാറ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച കെട്ടുകാഴ്ചകൾ ഇന്നലെ വൈകിട്ട് ആറരയോടെ ക്ഷേത്ര പതിനെട്ടാം പടിയിൽ എത്തിച്ചേർന്നു. തുടർന്നാണ് കാഴ്ചശ്രീബലി കെട്ടുകാഴ്ച സംഗമം നടന്നത്. രാത്രിയിലെ ശിവരാത്രി പൂജകൾക്ക് ശേഷം രണ്ട് മണിയോടെ നടന്ന വിളക്കിനെഴുന്നെള്ളത്ത് ദർശിക്കാനും ശ്രിപാർവതി സമേതനായി വിളക്കെഴുന്നെത്തിനെ എട്ട് കരക്കാരുടെ വകയായി ചുറ്റുവിളക്ക് തെളിയിച്ചും ഓം നമഃശിവായ മന്ത്രോച്ചാരണങ്ങളാൽ പ്രദക്ഷിണം ചെയ്ത് അകമ്പടിയേകാനും വ്രതാനുഷ്ഠാനത്തോടെ ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.