
തിരുവല്ല: പറവകൾക്ക് ഒരു പാനപാത്രം പദ്ധതിയുടെ ഉദ്ഘാടനം മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവ്വഹിച്ചു. മാർത്തോമ്മാ സഭാകൗൺസിൽ അംഗം തോമസ് കോശി അദ്ധ്യക്ഷത വഹിച്ചു. മജ്നു എം.രാജൻ, റവ.എബി ടി.മാമൻ, റവ.ഡേവിഡ് ഡാനിയേൽ, റവ.ജോർജ് മാത്യു, ജോൺ കെ.തോമസ്, മേരി കെ.ജോൺ, നിമ്മി തോമസ്, റജിനോൾഡ് വർഗീസ്, റവ. ഉമ്മൻ വി.വർക്കി, റവ.കെ.ഇ.വർഗീസ്, മലബാർ ഗോൾഡ് മാനേജർ ശ്യാം സുന്ദർ,എ.എസ്.അശോക്, വി.എസ്.സുഹൈബ്, ഉദ്യോഗസ്ഥരായ സജി ജോർജ്, പി.ജോൺ, ജസ്ന ടി.എസ് എന്നിവർ പ്രസംഗിച്ചു. തിരുവല്ലയിലും സമീപപ്രദേശങ്ങളിലും പറവകൾക്ക് കുടിവെള്ള പാത്രങ്ങൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.