convention-

ചെങ്ങന്നൂർ: മാവേലിക്കര പാർലമെന്റ് മണ്ഡലം ഇടതുമുന്നണി കൺവെൻഷൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പിനെയാണ് രാജ്യം നേരിടുന്നതെന്ന് ഗണേഷ് കുമാർ പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ, പി.പ്രസാദ്, ചിഞ്ചുറാണി, എം.എൽ.എ മാരായ ജോബ് മൈക്കിൾ, തോമസ് കെ തോമസ്, കോവൂർ കുഞ്ഞുമോൻ, എം.എസ് അരുൺകുമാർ, സ്ഥാനാർത്ഥി സി എ.അരുൺകുമാർ നേതാക്കളായ സി എസ് സുജാത, ജേക്കബ് തോമസ്, സി കെ ഗോപി, എൻ.എം നായർ, ഐ.ഷിഹാബുദ്ദീൻ, ചാരുംമൂട് സാദത്ത് എന്നിവർ പ്രസംഗിച്ചു.